പത്തനംതിട്ട – കുട്ടികളെ സ്നേഹിക്കുക, അവര്‍ ലോകത്തെ സ്നേഹിക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ജില്ലാതല ശിശുദിനാഘോഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശിശുദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു കളക്ടര്‍. ഓരോ കുട്ടിയും വ്യത്യസ്തനാണ്. അത് അറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണം. ഉത്തമപൗരനാകുകയാകണം ഓരോ വിദ്യാര്‍ത്ഥിയുടേയും ലക്ഷ്യം. ഇന്റര്‍നെറ്റിന്റെ യുഗത്തില്‍ മാതാപിതാക്കള്‍ വിദ്യാര്‍ത്ഥികളോടുള്ള ആശയവിനിമയത്തില്‍ കുറവ് വരുത്തരുത്. ഉത്തമ പൗരനാകാനുള്ള ശ്രമത്തിന് വിദ്യാര്‍ത്ഥികള്‍ ഇതൊരു തുടക്കമാകണമെന്നും നല്ല കേള്‍വിക്കാരാനാകണമെന്നും കളക്ടര്‍ പറഞ്ഞു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

