സ്വർണ്ണം കള്ളക്കടത്ത് ഒളിമ്പിക്സിൽ ഒരിനമായി ഉൾപ്പെടുത്തിയാൽ ആര് നേടും ?

Crime

നെടുമ്പാശ്ശേരി : ഇന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 640.39 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി . ക്യൂ ആർ 516 വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ കണ്ണൂർ സ്വദേശിനിയായ ജോസിയാണ് സ്വർണ്ണം അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത് . പരിശോധനകൾ പൂർത്തീകരിച്ച് പുറത്തേയ്ക്ക് കടക്കുവാൻ ശ്രമിച്ച യാത്രക്കാരിയെ ഗ്രീൻ ചാനലിൽ വെച്ച് തന്നെ തടഞ്ഞ് ചെക്ക് ഇൻ ബഗേജ് പരിശോധിച്ചപ്പോഴാണ് 34.65 ലക്ഷം വിലവരുന്ന സ്വർണ്ണം കണ്ടെത്തിയത്. സ്വർണ്ണവളകളാക്കി നിവിയ ക്രീം പെട്ടികളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത് .

ഇറ്റലിയിൽ നിന്നും ദോഹ വഴി കൊച്ചിയിൽ എത്തിയ യാത്രക്കാരി എവിടെ വെച്ചാണ് സ്വർണ്ണം വിമാനത്തിൽ കയറ്റിയതെന്നും ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും അറിവായിട്ടില്ല .കേസിൽ കുടുതൽ അന്വോഷണം പുരോഗമിക്കുകയാണ് . ആദ്യകാല ഘട്ടങ്ങളിൽ പുരുഷൻമാർ മാത്രമാണ് സ്വർണ്ണം കടത്തിയിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രികളെയും സ്വർണ്ണം കടത്തുന്നതിനായി കള്ളക്കടത്ത് സംഘം ഉപയോഗിച്ചു തുടങ്ങി . സ്ത്രീകളായ യാത്രക്കാർക്ക് കാര്യമായ പരിശോധനകൾ ഉണ്ടാകില്ലന്ന ധാരണയിലാണ് സ്വർണ്ണ കള്ളക്കടത്തിനായി ഇപ്പോൾ സ്ത്രീകളെ കൂടുതലായി ഉപയോഗിക്കുവാൻ തുടങ്ങിയത്.

NB ; സ്വർണ്ണക്കടത്തിൽ മലയാളി കപ്പടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *