പത്തനംതിട്ട ഉപജില്ല കലോത്സവം സമാപിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

കുമ്പളാംപൊയ്ക : നവംബർ 6 8 9 10 തീയതികളിലായി കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ട പത്തനംതിട്ട ഉപജില്ലാ കലോത്സവം സമാപിച്ചു. ആറു വേദികളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ എൽപി യുപി,ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെകുട്ടികൾ മാറ്റുരച്ചു. കൂടാതെ എൽപി, യു. പി,ഹൈസ്കൂൾ, ഹയർസെക്കൻഡറി സംസ്കൃത കലോത്സവം അറബിക്കലോത്സവം നടന്നു. 40 കുട്ടികളുമായി കലോത്സവത്തിലെത്തിയ പേഴുംപാറ ഡി പി എം യുപി സ്കൂൾ മികവാർന്ന വിജയം കൈവരിച്ചു. യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും, കഴിഞ്ഞ 32 വർഷമായി തുടർച്ചയായി സംസ്കൃത കലോത്സവം ചാമ്പ്യൻഷിപ്പും, എൽ പി വിഭാഗം റണ്ണറപ്പും, എൽപി അറബിക്കലോത്സവം റണ്ണറപ്പും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ എ ഇ ഓ സന്തോഷ് കുമാർ സാറിന്റെ കയ്യിൽ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി. റാന്നി എസ്എൻഡിപി യൂണിയന്റെ കീഴിലുള്ള സ്കൂൾ ആണ് പേഴുംപാറ ഡി പി എം യു പി സ്കൂൾ. വിജയികളെ എസ്എൻഡിപി മാനേജ്മെന്റ് റാന്നി യൂണിയനും പിടിഎ കമ്മിറ്റിയും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *