കൊച്ചി: ഇന്നത്തെ കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ കാക്കനാട് ഇൻഫോപാർക്കിലെ ബെവ്കോ ഔട്ട്ലെറ്റിൽ വലിയ നാശനഷ്ടം എന്നാണു വാർത്ത. ആഞ്ഞുവീശിയ കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിന്റെ അലമാരയിൽ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികൾ താഴെ വീഴുകയായിരുന്നു. കാറ്റിനിടെ ജനലിന്റെ ചില്ലുകൾ തകർന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ റാക്കിലുണ്ടായിരുന്ന കുപ്പികൾ ഒന്നൊന്നായി താഴെ വീണു. എത്രയെണ്ണം പൊട്ടി. നഷ്ടമായത് എത്ര . എന്നതിനൊന്നും കണക്കിൽ വരെ പുറത്തു വന്നിട്ടില്ല.
ഇന്ന് വൈകിട്ട് കനത്ത മഴയും കാറ്റുമാണ് കാക്കനാട് പ്രദേശത്ത് ഉണ്ടായത്. നിരവധി മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ പലയിടത്തും തകർന്നത് വൈദ്യുതി തടസപ്പെടാൻ കാരണമായി. ഇൻഫോപാർക്കിന് സമീപം എക്സ്പ്രസ് വേയിലും സമീപ റോഡുകളിലുമാണ് മരങ്ങൾ ഒടിഞ്ഞുവീണത്. ചില വാഹനങ്ങൾക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റുകൾ അടക്കം മറിഞ്ഞു. നിലവിൽ ആർക്കും പരിക്കില്ല.
What do you feel about this post?
Like
Love
Happy
Haha
Sad

