ഇരവിപേരൂർ – പ്രയാറ്റുകടവ് റോഡിൽ നിന്നും തുടങ്ങി രണ്ടാഴ്ചയായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നീരൊഴുക്ക് കവല വഴി ഒഴുകി അങ്ങു വേമ്പനാട് കായലിൽ പതിക്കത്തക്ക വിധം ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് അംബാനിയും, ഇരവിപേരൂർ പഞ്ചായത്തും ചേർന്ന് സംയുക്തമായി വളരെ ആകർഷകമായ വിധത്തിൽ തയ്യാർ ചെയ്തിരിക്കുന്നതാണ് എന്നാണറിയുന്നത് . പ്രയറ്റുകടവ് റോഡിൽ താമസിക്കുന്ന, അതുവഴി സഞ്ചരിക്കുന്ന ആർക്കും വീട്ടിൽ ഇരുന്നുകൊണ്ടോ, വഴിവക്കിൽ നിന്നോ ആ ജലധാര ആസ്വദിക്കാൻ കഴിയും വിധം ആണ് ഇത് ക്രമീകരിച്ചീട്ടുള്ളത്.

ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് എത്രയും വേഗം അരുവിയുടെ വശങ്ങളിൽ പൂച്ചെടികൾ നട്ടുവളർത്തുന്ന കർമ്മം കൂടി നിർവഹിച്ചാൽ രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇരവിപേരൂർ ഇടംപിടിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഈ വിധം വഴികൾ കുളങ്ങളും അരുവികളും ആക്കി മാറ്റുന്ന പ്രോജെക്ട്കൾ ഇനിയും കൂടുതൽ നടപ്പിലാക്കി പഞ്ചായത്തിലെ ജനങ്ങളെ സേവിച്ചു സേവിച്ചു അധികാരികൾ വശം കെടുത്തണം… ജനങ്ങളെക്കൊണ്ടു ‘മതിയേ’ എന്നു പറയിപ്പിക്കണം. ഇരവിപേരൂർ ഇന്ത്യയിലെ തന്നെ ബെസ്റ്റ് പഞ്ചായത്ത് അവാർഡിന് ഇനിയും അർഹർ തന്നെ !!
What do you feel about this post?
Like
Love
Happy
Haha
Sad

