ഫിറ്റ് ആയപ്പോൾ പോലീസ് ജീപ്പിനു നേരെ ആക്രമണം ; യുവാവ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

ഒറ്റപ്പാലത്ത് ആണ് സംഭവം. പോലീസ് സ്റ്റേഷന് പുറത്ത് പാതയോരത്ത് നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന് നേരെയാണ് മദ്യപിച്ചെത്തിയ യുവാവ് അതിക്രമം നടത്തിയത്. വാണിയംകുളം മാന്നനൂർ സ്വദേശി ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒറ്റപ്പാലം സ്റ്റേഷന് സമീപം ആർഎസ് റോഡിൽ ആണ് സംഭവം നടന്നത്. സ്റ്റേഷനിൽ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ പങ്കെടുക്കുന്ന പൊതു ചടങ്ങ് കാരണം സ്റ്റേഷന് പുറത്തായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്. ഇതുവഴി യാത്ര ചെയ്യുകയായിരുന്ന ശ്രീജിത്ത് ബൈക്ക് നിർത്തി പോലീസ് വാഹനത്തിനടുത്തെത്തി കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് വാഹനത്തിന് മുന്നിലെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു.

യുവാവിനെ പോലീസുകാർ ഉൾപ്പടെയുള്ളവർ ഓടിയെത്തിയാണ് പിടിച്ചു മാറ്റിയത്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *