രണ്ടുവർഷമായി തകർന്നു കിടക്കുന്ന കൽക്കെട്ട് ; കേക്ക്‌ മുറിച്ചു പ്രതിഷേധം

Kerala Alappuzha Pathanamthitta
Print Friendly, PDF & Email

ചെങ്ങന്നൂർ – റെയിൽവേ സ്റ്റേഷൻ വാർഡിലെ കോണത്തേത്ത് പടി വടക്കേമുറി പാലം അപ്രോച്ച് റോഡിന്റെ കൽക്കെട്ട് തോട്ടിലോട്ട് ഇടിഞ്ഞു വീണിട്ട് രണ്ടു വർഷം കഴിയുന്നു. ഇതൊന്നു നന്നാക്കാൻ നടപടിയെടുക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വാർഡ് കൗൺസിലർ സിനി ബിജുവിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് പ്രതിഷേധിച്ചു. പ്രദേശവാസികളായ സുജിത്ത്, ബിന്ദു അനിൽ, സൂര്യ പ്രകാശ്, ഷൈലജ, വിനോദ്, പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

വളരെ വീതി കുറഞ്ഞ ഈ അപ്രോച്ച് റോഡിന്റെ പകുതി ഭാഗത്തോളം ഇപ്പോൾ തോട്ടിലേക്ക് ഇടിഞ്ഞുവീണിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ഇതുവഴി വന്ന കാറിന്റെ ഒരു വശം തോടിന്റെ ഭാഗത്തേക്ക് ചരിഞ്ഞു. നാട്ടുകാരുടെ സഹായത്തോടെയാണ് ആണ് കാർ മാറ്റിയത്. കൽക്കെട്ട് തകർന്നതിനെ തുടർന്ന് ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് എടുത്തിരുന്നു. 18 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. പക്ഷെ എസ്റ്റിമേറ്റല്ലാതെ ഇതേവരെ ഫണ്ട് അനുവദിച്ചിട്ടില്ല. മുറിച്ച കേക്ക്‌ അനാസ്ഥ തുടരുന്നവർക്കും കൊടുക്കുമെന്ന് സിനി ബിജു പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *