കാട്ടാനയുടെ കൂത്താട്ടം വീട്ടുമുറ്റത്ത് വരെ ; ഭീതിയിൽ കുളത്തുമൺ നിവാസികൾ

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി – വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ജനവാസ കേന്ദ്രത്തിൽ വീട്ടുമുറ്റത്ത് വരെ കാട്ടാന കൂട്ടം എത്തി. കലഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കുളത്തുമൺ . കൂടല്‍ വില്ലേജ് അധികാരികളുടെ പരിധിയില്‍ ഉള്ള ഭൂമിയാണ്. ഇവിടെ ജീവിക്കുന്നത് കൃഷിയെ സ്നേഹിക്കുന്ന ഒരു പറ്റം കര്‍ഷകര്‍. പകലും രാത്രിയും ഇവരുടെ സ്വപ്നം കൃഷിയും അതിലൂടെ നൂറായിരം ആവശ്യങ്ങളും. ഈ കർഷകരുടെ സ്വപ്നങ്ങൾക്ക് മീതെയാണ് കാട്ടാനക്കൂട്ടം താണ്ഡവമാടിയത്. മലയോര മേഖലയിൽ മനുഷ്യർ ജീവിക്കുന്നത് വന്യ മൃഗങ്ങളോട് മല്ലിട്ട് ആണ്. അറിയുന്നുവോ കേരള സര്‍ക്കാരും വനം വകുപ്പും മറ്റു വകുപ്പുകളും ഇതൊക്കെ ?

കുലച്ചതും കൂമ്പ് വന്നതും തളിര്‍ത്തതുമായ ഇരുനൂറ്റി അമ്പതു വാഴയും അനേക തെങ്ങും പിഴുതെറിയാനും ചവിട്ടി മെതിക്കാനും കാട്ടാനകള്‍ക്ക് നിമിഷ നേരം മതിയായിരുന്നു . കഴിഞ്ഞ ഫെബ്രുവരി മാസം ഇവര്‍ മുന്‍പ് ഇറങ്ങി നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് മേലെ കര്‍ഷകര്‍ വീണ്ടു നട്ട എല്ലാ കാര്‍ഷിക വിളകളും കാട്ടാന ഭ്രാന്ത് എടുത്തു നശിപ്പിച്ചു.ഒരു കുട്ടിയാന അടക്കം നാല് കാട്ടാനകള്‍ ആണ് കൃഷി നശിപ്പിക്കാന്‍ മേല്‍നോട്ടം വഹിച്ചത്. വനാതിർത്തിയിൽ നിന്ന് കിലോമീറ്ററുകൾ അകലെ ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ വരുന്നത് തടയാൻ സർക്കാരിനാകില്ലേ ? മനുഷ്യർക്ക് ജീവിക്കണ്ടേ ? എല്ലാം ഇങ്ങനെയാണോ ശരിയാക്കുന്നത് ?

മേലേതിൽ സുരേഷ്, വിളയിൽപടിഞ്ഞാറ്റേതിൽ ഓമനക്കുട്ടൻ ,ജിജ വൈഗ, സുധാകരൻ കൃഷ്ണകൃപ ( മെഴുവേലി തെക്കലയ്യത്ത് ഗോപിച്ചേട്ടന്റെ മകന്റെ ഭാര്യ വീട് ) എന്നിവരുടെ കൃഷിയിടത്തില്‍ ആണ് കാട്ടാനകള്‍ താണ്ടവം ആടിയത് . കാര്‍ഷിക വിളകള്‍ എല്ലാം ചവിട്ടി നശിപ്പിച്ചു . തിന്നു തീര്‍ത്തത് ലക്ഷങ്ങളുടെ കാര്‍ഷിക വിളകള്‍ . വന പരിപാലകര്‍ പതിവ് പോലെ സ്ഥലത്ത് എത്തി മൊഴിയെടുത്തു മടങ്ങി . കാട്ടാനകള്‍ ഇറങ്ങുന്ന ഈ കാര്‍ഷിക ഭൂമിയില്‍ പ്രതീക്ഷയോടെ കര്‍ഷകര്‍ വളര്‍ത്തിയ വിഭവങ്ങള്‍ കാട്ടാനയ്ക്ക് തിന്നാല്‍ ആണെങ്കില്‍ എന്തിനു കൃഷി വകുപ്പ് . ഉടന്‍ നടപടികള്‍ ഉണ്ടാകണം.

Leave a Reply

Your email address will not be published. Required fields are marked *