പത്തനംതിട്ടയുടെ ഗ്രാമീണ ഭംഗിയും, പ്രകൃതിഭംഗിയും തേടി സിനിമാക്കാർ ഇപ്പോൾ കൂടുതലായി ചിത്രീകരണത്തിനുള്ള ഇഷ്ട ലൊക്കേഷനായി പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമങ്ങൾ തിരഞ്ഞെടുക്കുന്നു..അടുത്തിടെ വലിയ വിജയമായ ‘മാളികപ്പുറം’ സിനിമ തന്നെയാണ് അതിൽ പ്രധാന ചിത്രം. ഇതിലെ ഒരുപാട് രംഗങ്ങൾ കോന്നി കല്ലേലി മേഖലയിലും ശബരിമല വന മേഖലയിൽ അടക്കം ഷൂട്ട് ചെയ്തിട്ടുണ്ട്. കൂടാതെ സാജൻ ബേക്കറി, ലൂയിസ്, വിശുദ്ധ പുസ്തകം, വികടകുമാരൻ തുടങ്ങിയ ചിത്രങ്ങളൊക്ക കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ജില്ലയിൽ പൂർണമായോ ഭാഗികമായോ ചിത്രീകരിച്ചവയാണ്. നിലവിൽ ഏഴംകുളത്ത് ഇന്ദ്രൻസും ഉർവശിയും പ്രധാന വേഷത്തിൽ എത്തുന്ന പേരിടാത്ത ഒരു ചിത്രവും ഷൂട്ട് ചെയ്യുന്നുണ്ട്.
പുതിയ പ്രോജക്ടായ റിഥം ക്രിയേഷന്റെ ബാനറിൽ അനൂപ് പുരുഷോത്തമൻ തിരക്കഥയും സംവിധാനവും നിർവഹിച്ചു രാജേഷ് മലയാലപ്പുഴ നിർമ്മിക്കുന്ന മലയാള ചലച്ചിത്രം സൂപ്പർ ജെമനിയുടെ ചിത്രീകരണവും ചെങ്ങറയിലും പരിസരപ്രദേശങ്ങളും പുരോഗമിക്കുന്നു. അടുത്ത മാസത്തോടെ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന നീല പപ്പായ എന്ന സിനിമയുടെ ഷൂട്ടിംഗ് കല്ലേലിയിലും പരിസരത്തും നടക്കും എന്നാണറിയുന്നത്. താരതമ്യേന ചിലവ് കുറക്കാനും, നാട്ടുകാരുടെ സഹകരണവും ഒക്കെ സിനിമാക്കാരെ പത്തനംതിട്ടയിലേക്ക് ആകർഷിക്കാനുള്ള ഘടകങ്ങളാണ്.
പത്തനംതിട്ടയിലേക്ക് ചിത്രീകരണത്തിന് എത്തുന്ന സിനിമാക്കാരെ സഹായിക്കാൻ ഏകോപനം, താമസം, ജൂനിയർ ആർട്ടിസ്റ്റുകൾ, വാഹനം, സാങ്കേതിക സഹായം തുടങ്ങിയവക്കായി ടീം പത്തനംതിട്ടയെ സമീപിക്കാവുന്നതാണ്. ടീം പത്തനംതിട്ടയുടെ പ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രമോഷനുകൾ അടക്കം ചെയ്തു നൽകാറുണ്ട്.
ടീം പത്തനംതിട്ട – wattsapp – 00971 50 5880215


