പത്തനംതിട്ടയിൽ കേരളകോൺഗ്രസ് ബിയിൽ നിന്ന് കൂട്ടരാജി

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – രാഷ്ട്രീയമായ അഭിപ്രായ ഭിന്നതയെത്തുടർന്ന് കേരളാകോൺഗ്രസ് ബി യിൽ നിന്ന് രാജിവച്ച ജില്ലാ പ്രസിഡന്റ് ആയ പി. കെ. ജേക്കബിന് പിന്തുണ അറിയിച്ച് പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാൻ ഏബ്രഹാം, സെക്രട്ടറിമാരായ സുനിൽ വലഞ്ചുഴി, ബാബു ജോസഫ് അന്ത്യാംകുളം, ബിജിമോൾ മാത്യു, ജില്ലാ ട്രഷറർ അഡ്വ.ജോൺ പോൾ മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. കെ.ഗോപാലൻ, സോണി വാഴകുന്നത്ത്, ആറൻമുള നിയോജകമണ്ഡലം പ്രസിഡന്റ് സാം ജോയിക്കുട്ടി, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ദാനിയേൽ, കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം കൃഷ്ണൻ, തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് റോയി ആന്റണി എന്നിവരടങ്ങിയ എല്ലാ ജില്ലാ നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളും രാജിവച്ചു.

മുൻ പത്തനംതിട്ട മുനിസിപ്പൽ വൈസ് ചെയർമാനായിരുന്ന പികെ ജേക്കബ്ബിന്റെയും മറ്റു ഭാരവാഹികളുടെയും രാജിയോടെ പത്തനംതിട്ടയിൽ കേരളാകോൺഗ്രസ് ബി ക്ക് സംഘടനാ ഭാരവാഹികൾ ഇല്ലാതായെന്നുതന്നെ പറയാം.

Leave a Reply

Your email address will not be published. Required fields are marked *