65 മത് കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ പ്രവർത്തന ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ നിർവഹിച്ചു, വർക്കിംഗ് പ്രസിഡന്റ് വിക്ടർ. ടി. തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി അലക്സാണ്ടർ, തോമസ് ബേബി, ജോസ് മാമൂട്ടിൽ,അഡ്വ. ബിജു സി ആന്റണി, പുന്നൂസ് ജോസഫ്, റെജി വേങ്ങൽ, വർഗീസ് ചാക്കോ, സജി കൂടാരത്തിൽ, മനോജ് മണക്കളത്തിൽ, അഞ്ചു കോച്ചേരി, ഓമനക്കുട്ടൻ എം.ജി., തങ്കച്ചൻ പാട്ടത്തിൽ, ചെറിയാൻ പൂവക്കാട്ടിൽ, സിബി മുളയ്ക്കൽ, ബിജു പത്തിൽ, വി. സി.കുര്യൻ, സഞ്ജു അനിൽ സി ഉഷസ് എന്നിവർ പ്രസംഗിച്ചു


