പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് അലുമ്നി അസോസിയേഷൻ വാർഷിക സമ്മേളനം സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ ജിനു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ മാലേത്ത് സരളാദേവി മുഖ്യപ്രഭാഷണം നടത്തി. കോളജ് റസിഡൻറ് മാനേജരും തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയുമായ കുര്യാക്കോസ് മാർ ക്ലീമിസ് അനുഗ്രഹപ്രഭാഷണം നടത്തി . നഗരസഭാദ്ധ്യക്ഷൻ ടി. സക്കീർ ഹുസൈൻ കുവൈറ്റ് അലുമ്നി ചാപ്റ്റർ ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു.
പ്രിൻസിപ്പൽ ഡോ. സുനിൽ ജേക്കബ് അധ്യക്ഷത വഹിച്ചു. ബർസാർ ഡോ. റെന്നി പി. വർഗീസ്, അലുമ്നി അസോസിയേഷൻ സെക്രട്ടറി ഡോ. പി.ടി. അനു, ജോയിൻറ് സെക്രട്ടറി ഡോ. റാണി എസ്. മോഹൻ, ഡോ. ബീന കോശി, ഷാജി മഠത്തിലേത്ത്, മോൻസി സാമുവൽ എന്നിവർ പ്രസംഗിച്ചു. പൂർവവിദ്യാർഥിയും ഫോക്ലോർ അക്കാദമി ഫെലോയുമായ സുരേഷ് സോമ അവതരിപ്പിച്ച സംഗീതവിരുന്ന് ചടങ്ങിനെ വ്യത്യസ്തമാക്കി.
അസോസിയേഷൻറെ പുതിയ വൈസ് പ്രസിഡൻറായി ഡോ. റാണ എസ്. മോഹനെയും ജോയിൻറ് സെക്രട്ടറിയായി റഷീദിനെയും തെരഞ്ഞെടുത്തു.


