സിനിമ – സീരിയൽ നടൻ കൈലാസ്‌നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം തിരുവനന്തപുരം വലിയവിളയിൽ നാളെ നടക്കും. സീരിയലുകളിലൂടെയാണ് താരം പ്രേക്ഷകർക്ക് കൂടുതൽ പരിചിതമാകുന്നത്. സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിൽ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കൈലാസ് നാഥ് ആണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ കഥാപാത്രം. ഈ സീരിയലിൽ അഭിനയിക്കുന്നതിനിടെ കരൾ രോഗം കലശലായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതിനെ തുടർന്ന് സുമനസുകളുടെ ധനസഹായം അഭ്യർത്ഥിച്ചിരുന്നു. ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് ഇതിനോടകം മുന്നൂറിലധികം സിനിമകളിലും നൂറുകണക്കിന് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

