കുട്ടികളുടെ ഭാവി ശോഭനമാക്കാൻ വർണകൂടാരം മികവുറ്റ അനുഭവങ്ങൾ നൽകും : ഡെപ്യൂട്ടി സ്പീക്കർ

Pathanamthitta

അടൂർ – സർവശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാർസ് മാതൃകാ പ്രീ-പ്രൈമറി പദ്ധതിയായ വർണക്കൂടാരത്തിന്റെയും ടിങ്കറിംഗ് ലാബിന്റെയും ഉദ്ഘാടനം കിഴക്കുപുറം ജി എച്ച് എസ് എസ് സ്‌കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കുട്ടികളുടെ ഭാവി ശോഭനമാക്കാൻ വർണ കൂടാരം മികവുറ്റ അനുഭവങ്ങൾ പ്രദാനം ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് ഉതകുന്ന തരത്തിൽ പ്രീപ്രൈമറിയെ അന്താരാഷ്ട്രനിലവാരത്തിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീസ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്‌കാരയിടം, കരകൗശലയിടം, ശാസ്ത്രാനുഭവങ്ങൾക്കുള്ള ഇടം, വായനയ്ക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷാവികസന ഇടം, വർണയിടം, ഗണിതയിടം എന്നിങ്ങനെ വികാസമേഖലകൾക്കും പഞ്ചേന്ദ്രീയാനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന രീതിയിൽ 13 പ്രവർത്തന ഇടങ്ങളാണ് വർണക്കൂടാരം പദ്ധതിയിൽ സജ്ജീകരിക്കുന്നത്.

ചടങ്ങിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ആശ, ബിപിസി കെ.എ. ഷെഹീന, സമഗ്ര ശിക്ഷാ കേരളം ഡിസ്ട്രിക്ട് പ്രോജക്ട് കോ-ഓർഡിനേറ്റർ ആരതി കൃഷ്ണ, ഏഴംകുളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബീന ജോർജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രാധാമണി ഹരികുമാർ, ഹെഡ്മാസ്റ്റർ ജി. മോഹൻ, പിടിഎ പ്രസിഡന്റ് ബി. ബിജു, ജൂലിയറ്റ് ജോസ്, സി.കെ. പ്രകാശ്, അനൂപ്, ആർ. സെയ്ഫുന്നീസ തുടങ്ങിയവർ സംസാരിച്ചു. എസ് എസ് കെ പ്രോജക്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വർണകൂടാരം സജ്ജമാക്കിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *