അടൂർ – സ്വാതന്ത്ര്യസമര സേനാനി അടൂര്‍ പള്ളിക്കല്‍ ആനയടി പുതുവ വീട്ടില്‍ കരുണാകരന്‍ പിള്ളയുടെ ഭാര്യ എസ്. പ്രസന്നയെ അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍പിള്ള ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ചാണ് സ്വാതന്ത്ര്യ സമര സേനാനികളെയും കുടുംബത്തെയും ആദരിക്കുന്നതിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. മണ്‍മറഞ്ഞു പോയ സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങുകള്‍ സംസ്ഥാന വ്യാപകമായി നടന്നുവരികയാണ്.
പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്.
അടൂര്‍ താലൂക്ക് ഡിവിഷനു കീഴില്‍ വരുന്ന പുതുവ വീട്ടില്‍ എത്തിയാണ് കരുണാകരന്‍ പിള്ളയുടെ ഭാര്യ പ്രസന്നയെ പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും ആദരിച്ചത്. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന കരുണാകരന്‍ പിള്ള സ്വാതന്ത്ര്യ സമരകാലത്ത് നിരവധി സമരങ്ങളില്‍ പങ്കെടുക്കുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്. ആദ്യകാലങ്ങളില്‍ പള്ളിക്കല്‍ ആനയടി ഭാഗത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുപത്തെട്ടുകാരിയായ പ്രസന്ന മകന്‍ ബിനുവിന്റെ ഒപ്പമാണ് താമസിക്കുന്നത്.
റവന്യു സീനിയര്‍ സൂപ്രണ്ട് ജി.കെ. പ്രദീപ്, പള്ളിക്കല്‍ വില്ലേജ് ഓഫീസര്‍ ആര്‍. സന്തോഷ് കുമാര്‍, ഉദ്യോഗസ്ഥരായ സുനില്‍ ബേബി, ജോണി, അഫ്സല്‍ മുഹമ്മദ്, ഉദയകുമാര്‍, ബിന്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

