അട്ടച്ചാക്കൽ – ഗോൾഡൻ ബോയ്സ് ചാരിറ്റബൾ സംഘം അഞ്ച് വർഷമായി നൽകിവരുന്ന പദ്ധതിയുടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠിക്കാൻ സമർത്ഥരായ പത്ത് കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയായ ചിറക് സ്‌കോളർഷിപ്പിന്റെ ഉദ്ഘാടനവും ,മെറിറ്റ് ഫെസ്റ്റും വഞ്ചിപ്പാട്ട് പഠനകളരിയും സംഘടിപ്പിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അനി സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു., മൂന്നാം വാർഡ് മെമ്പർ ശ്രീമതി ജോയ്സി എബ്രഹാം പുരസ്കാര വിതരണം നടത്തി. ഒന്നാം വാർഡ് മെമ്പർ ശ്രീ സോമൻ പിള്ള , വഞ്ചിപ്പാട്ടിൽ വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവ് ശ്രീ.മാലക്കര വിനീത് ,ട്രസ്റ്റ് പ്രസിഡന്റ് റോബിൻ കാരവള്ളിൽ ,പ്രവാസി കോഡിനേറ്റർ രാജേഷ് പേരങ്ങാട്, സ്‌കൂൾ അദ്ധ്യാപിക ശ്രീമതി ദീപ, കെ.എസ്.ബിനു,സിജോ ജോസഫ് ആഷ,വിഷ്ണു മെഡികെയർ ,ജിബി എന്നിവർ പ്രസംഗിച്ചു
What do you feel about this post?
Like
Love
Happy
Haha
Sad

