ചുങ്കപ്പാറ കോട്ടങ്ങൽ സി കെ റോഡ് നിർമാണം ഉടൻ പൂർത്തീകരിക്കണം : മുസ്ലിം ലീഗ്

Pathanamthitta
Print Friendly, PDF & Email

ചുങ്കപ്പാറ : നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുകൂടി കടന്നുപോകുന്ന സി കെ റോഡ് നിർമാണം തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. റോഡുപണിയും അതോടൊപ്പം പൈപ്പ് ലൈൻ പണികൂടി ആയതോടെ കൽനടപോലും അസാധ്യമായ അവസ്ഥയിൽ ആണ് ഇപ്പോൾ ഉള്ളത്.ചുങ്കപ്പാറ കോട്ടങ്ങൽ സി കെ റോഡ് നിർമാണം ഉടൻ പൂർത്തീകരിച്ചു ജനങ്ങളുടെ ദുരിതത്തിന് ശാസ്വത പരിഹാരം ഉണ്ടാകണമെന്ന് മുസ്ലിം ലീഗ് ചുങ്കപ്പാറ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുന്നതിനു യോഗം തീരുമാനിച്ചു.

യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ്‌ മൗലവി ആദ്യക്ഷത വഹിച്ചു.ജില്ലാ കൌൺസിൽ അംഗം അസീസ് ചുങ്കപ്പാറ,ഹുസൈൻ കിഴക്കെത്തിൽ, നാസർ പള്ളിതടം, ഹാഷിം ഹാരിസ്,സനൂജ ഇസ്മായിൽ, അൻസിയ സി എ, നിസ ബീഗം, സബീന യൂനുസ്, ഹലീമ അമ്പാട്ടുകുന്നേൽ എന്നിവർ സംസാരിച്ചു. യൂണിറ്റു സെക്രട്ടറി അഷ്‌റഫ്‌ കൊല്ലംപറമ്പിൽ സ്വാഗതവും ട്രഷറർ കാസിം തേക്കെത്തിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *