മോ​ൻ​സൻ കേ​സ്: കെ. ​സു​ധാ​ക​ര​നെ പിടിച്ചു അകത്താക്കി

Kerala Politics
Print Friendly, PDF & Email

കൊ​ച്ചി: മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ ഉ​ൾ​പ്പെ​ട്ട പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ൽ കെ​പി​സി​സി പ്രസിഡൻറ് കെ. ​സു​ധാ​ക​ര​ൻ അ​റ​സ്റ്റി​ൽ. എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ചോ​ദ്യം​ ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സു​ധാ​ക​ര​ൻ ഉ​ട​ൻ​ത​ന്നെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ നി​ന്ന് മ​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.

അ​റ​സ്റ്റ് വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ ജാ​മ്യ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ എ​ന്നി​വ​ർ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ എ​ത്തി. ഇ​വ​ർ സു​ധാ​ക​ര​നെ ജാ​മ്യ​ത്തി​ലെ​ടു​ത്ത് മ​ട​ങ്ങാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. നേ​ര​ത്തെ, കേ​സി​ൽ ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​ക്കാ​ല മു​ൻ​കൂ​ർ ജാ​മ്യം സു​ധാ​ക​ര​ന് കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. സി​ആ​ർ​പി​സി 41 പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി​യ​തി​നാ​ൽ 50,000 രൂ​പ ബോ​ണ്ടി​ലും ര​ണ്ട് ആ​ൾ ജാ​മ്യ​ത്തി​ലും സു​ധാ​ക​ര​നെ വി​ട്ട​യ​യ്ക്കും.

മോ​ൻ​സ​ൻ ആ​വ​ശ്യ​പെ​ട്ട​പ്ര​കാ​രം ചി​ല​ർ അ​ദ്ദേ​ഹ​ത്തി​ന് 25 ല​ക്ഷം രൂ​പ ന​ൽ​കി​യെ​ന്നും അ​തി​ൽ 10 ല​ക്ഷം രൂ​പ സു​ധാ​ക​ര​ൻ കൈ​പ്പ​റ്റി​യെ​ന്നു​മാ​ണ് കേ​സ്. പ​രാ​തി​ക്കാ​ർ ന​ൽ​കി​യ തെ​ളി​വു​ക​ൾ, മോ​ൻ​സ​ൻറെ​യും ജീ​വ​ന​ക്കാ​രു​ടേ​യും മൊ​ഴി എ​ന്നി​വ​യാ​ണ് സു​ധാ​ക​ര​നെ​തി​രെ ക്രൈം​ബ്രാ​ഞ്ചി​ൻറെ പ​ക്ക​ലു​ള്ള തെ​ളി​വു​ക​ൾ. സം​ഭ​വം ന​ട​ന്നെ​ന്ന് പ​റ​യു​ന്ന ദി​വ​സം സു​ധാ​ക​ര​ൻ മോ​ൻ​സ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നെ​ന്ന ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Leave a Reply

Your email address will not be published. Required fields are marked *