അതിർത്തിയിൽ നിന്നും സൈനികന്റെ വീഡിയോ വൈറലാകുന്നു ;

India
Print Friendly, PDF & Email

അതിർത്തിയിൽ നിന്നും സൈനികന്റെ വീഡിയോ വൈറലാകുന്നു ;

ചെന്നൈ – നാട്ടിലുള്ള ഭാര്യയെ ഉപദ്രവിച്ചവരെ കണ്ടെത്തണമെന്നും കുടുംബത്തിന് സംരക്ഷണ നൽകണമെന്നും കശ്മീരിൽ നിന്നും വീഡിയോയിലൂടെ അപേക്ഷിച്ച്‌ ഇന്ത്യൻ സൈനികൻ. കർശനമായ പോലീസ് ഇടപെടലും ആവശ്യപ്പെട്ടിരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറുകയും ബിജെപി ഏറ്റെടുക്കുകയും ചെയ്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി സൈന്യം വ്യക്തമാക്കി. കശ്മീരിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന ഹവീൽദാർ പ്രഭാകരനാണ് തന്റെ കുടുംബത്തിന് നീതി കിട്ടണം എന്നാവശ്യപ്പെട്ട് വീഡിയോ സന്ദേശം ഇട്ടത്. തന്റെ ഭാര്യയെ ആക്രമിച്ചയാൾക്ക് എതിരേ നടപടിയെടുക്കണമെന്ന് പ്രഭാകരൻ തമിഴ്‌നാട് പോലീസ് ഉന്നതനോടാണ് ആവശ്യപ്പെട്ടത്. പ്രാദേശികമായി ഉണ്ടായ ഒരു ചെറിയ വഴക്കിന്റെ പേരിൽ ഇയാൾ തന്റെ ഭാര്യയെ ആക്രമിക്കുകയും അവരെ പാതി വിവസ്ത്രയാക്കിയെന്നും സൈനികൻ ആരോപിക്കുന്നു. സൈനിക വേഷത്തിലാണ് പ്രഭാകരൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

വീഡിയോയ്ക്ക് പിന്നാലെ സൈന്യവും പോലീസ് വകുപ്പിനെ വിളിച്ച്‌ അന്വേഷണത്തിന് തങ്ങളുടേതായ എല്ലാ സഹായവും നൽകാമെന്നും ഉറപ്പ് നൽകിയിരിക്കുകയാണ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യും. സേവനത്തിന് അയച്ചിരിക്കുന്ന സൈനികരുടെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് സൈന്യം വലിയ മുൻഗണനയാണ് നൽകി വരുന്നത്. സൈനികന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം പ്രാദേശികഭരണകൂടവും സിവിൽ പോലീസും ഉൾപ്പെടെയുള്ള സർക്കാർ സമിതികളുമായി നിരന്തരം ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. അതേസമയം സംഭവത്തിൽ സൈനികന്റെ ഭാര്യ ആശുപത്രയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടും യുവതി ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *