കോന്നി: സംസ്ഥാനത്തെ പത്തോളം വാഹന,മൊബൈല്‍ ഫോണ്‍ മോഷണ
കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക്, കക്കാട്ടുകുന്ന് കൊച്ചുവായനശാല മുക്കില്‍ കാട്ടൂര്‍ വടക്കേതില്‍ വിഷ്ണുകുമാര്‍ (കൊച്ചുവിഷ്ണു 28) ആണ് പിടിയിലായത്.
കോന്നി സെന്‍ട്രല്‍ ജങ്ഷനില്‍ വച്ച് ഒരാഴ്ച മുന്‍പ് പൊലീസിനെ കണ്ട് മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചു ഇയാള്‍ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കോന്നി ടൗണിലെ പെട്രോള്‍ പമ്പില്‍ നിന്നും മറ്റൊരു ബൈക്ക് ഇയാള്‍ മോഷ്ടിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോന്നി ചൈനമുക്കില്‍ വച്ചാണ് അറസ്റ്റുചെയ്തത്.
ജയില്‍ ശിക്ഷ കഴിഞ്ഞ് ആറ് മാസം മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഹരിപ്പാട്, കരുനാഗപ്പളളി, ശുരനാട് പൊലീസ് സ്‌റ്റേഷനുകളില്‍ പത്തോളം മോഷണ കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

