മനം കവരും കുര്‍ത്തികള്‍ വാങ്ങാം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കുര്‍ത്തികളിലെ വ്യത്യസ്തതയൊരുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സംരംഭക വിഭാഗത്തിലുള്ള തിരുവല്ല കൃപ യൂണിറ്റിന്റെ സ്റ്റാളില്‍ തിരക്കേറുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് മനംകവരും കുര്‍ത്തികളുമായി വ്യവസായകേന്ദ്രത്തിന്റെ സ്റ്റാള്‍ ഇടം പിടിച്ചിരിക്കുന്നത്.

കലംകാരി, ജോര്‍ജറ്റ് തുണിത്തരങ്ങളിലുള്ള കുര്‍ത്തികള്‍ സ്വന്തം തയ്യല്‍യൂണിറ്റില്‍ തയ്ച്ചെടുത്തവയാണ്. അതുകൊണ്ട് തന്നെ മേളയ്ക്കെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ കുര്‍ത്തികളെന്ന് സ്റ്റാളിന് നേതൃത്വം നല്‍കുന്ന തിരുവല്ല സ്വദേശിയായ സരള പറയുന്നു.

തിരുവല്ല കൃപ യൂണിറ്റിലെ അഞ്ച് തൊഴിലാളികള്‍ അടങ്ങുന്ന സംഘമാണ് കുര്‍ത്തികളുമായി മേളയിലെത്തിയിരിക്കുന്നത്. 550 രൂപ മുതല്‍ വിലയുള്ള കുര്‍ത്തികള്‍ക്ക് ആവശ്യക്കാരേറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *