റാന്നി: ഇട്ടിയപ്പാറ ചെത്തോങ്കരയിൽ ഇരുചക്ര വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പഴവങ്ങാടി മുണ്ടകത്തിൽ അലക്‌സ് ജേക്കബ് (52 ) ആണ് മരിച്ചത്. ചെത്തോങ്കര മർത്തോമ്മ പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 7.30 നാണ് അപകടം ഉണ്ടായത്. ഇട്ടിയപ്പാറയിൽ നിന്നും അലക്‌സ് വീട്ടിലേക്ക് ഇരുചക്ര വഹനത്തിൽ വരുമ്പോൾ മന്ദമരുതി ഭാഗത്തു നിന്നും എതിരേ വന്ന കാർ ഇടിച്ചാണ് അപകടം. പരുക്കേറ്റ അലക്‌സിനെ നാട്ടുകാർ ഉടൻ തന്നെ മർത്തോമ, താലൂക്ക് ആശുപത്രികളിൽ എത്തിച്ചു. അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചെ മരിച്ചു. സംസ്ഥാന പാതയിൽ പാർക്ക് ചെയ്തിരുന്ന തടി ലോറിയാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.


