നീർത്തട വികസന പദ്ധതി: കർഷകർക്ക് പരിശീലനം നൽകി

Idukki Kerala

ഇടുക്കി – പട്ടുമുടി നീർത്തട വികസന പദ്ധതി ഗുണഭോക്തൃ പൊതുയോഗവും കർഷകപരിശീലനവും കരടിക്കുഴി പഞ്ചായത്ത് എൽ പി സ്‌കൂളിൽ നടന്നു. വാഴൂർ സോമൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പീരുമേട് താലൂക്കിലെ പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ 9, 17 വാർഡുകൾ ഭാഗികമായി ഉൾപ്പെട്ടതാണ് പട്ടുമുടി പദ്ധതി പ്രദേശം. മണ്ണ് പര്യവേഷണ, മണ്ണു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നബാഡിന്റെ സാമ്പത്തിക സഹായത്തോടെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ണു ജല സംരക്ഷണ പ്രവർത്തനങ്ങൾ വഴി സുസ്ഥിരമായ കാർഷിക വികസനവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവുമാണ് നീർത്തട വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *