കണ്ണൂരിൽ അതും തലശേരിയിൽ രാമരാജ്യമോ ?

Kannur Kerala
Print Friendly, PDF & Email

കണ്ണൂർ: ‘രാമ രാജ്യത്തിലേക്ക് സ്വാഗതം’ ക്ഷേത്രോത്സവത്തിനു ഇങ്ങനെ സ്വാഗത ബോർഡ് വെച്ച് സംഘപരിവാർ പ്രവർത്തകർ. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലെ തലശ്ശേരിയിൽ തന്നെയാണ് ഇങ്ങനെ ഒരു ബോർഡ് പ്രത്യക്ഷപ്പെട്ടത് . തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിന് സമീപത്താണ് രണ്ടുദിവസം മുമ്പ് ഈ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സംഘ്പരിവാർ പ്രവർത്തകരടങ്ങുന്നതാണ് ഈ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. ഇവിടെ വിഷുവിനോടനുബന്ധിച്ച് ഈ മാസം 14 മുതൽ 21 വരെ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് അറിയുന്നത്. തിരുവങ്ങാട് തലശ്ശേരി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഇതിനകം ന്തന്നെ വൈറലായി മാറിയിട്ടുണ്ട്. മത, രാഷ്ട്രീയ പ്രകോപനം ഉണ്ടാക്കിയേക്കാവുന്ന പ്രകോപനപരമായ ഈ ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഇതിനെതിരേ പോലീസ് കേസെടുക്കാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്. !!

Leave a Reply

Your email address will not be published. Required fields are marked *