തിരുവല്ലയില്‍ എംഡിഎംഎ, കഞ്ചാവ് വേട്ട ; മൂന്നു പേര്‍ അറസ്റ്റില്‍

Crime
Print Friendly, PDF & Email

തിരുവല്ല: നഗരത്തില്‍ നിന്ന് ഒരു ദിവസം പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത് കഞ്ചാവും എംഡിഎംഎയും. മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ രക്ഷപ്പെട്ടു.

250 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നുമാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. കാവുംഭാഗം കിഴക്ക് മുറി കുസുമ സദനത്തില്‍ അഖില്‍ (30), പാലിയേക്കര പെരുമ്പാലത്തില്‍ കാലാ വീട്ടില്‍ ജോണ്‍ കുരുവിള (29) എന്നിവരാണ് ബുധനാഴ്ച ഉച്ചയോടെ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപത്തുനിന്നും പിടിയില്‍ ആയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. പിടിയിലായ പ്രതികളെ ഡാന്‍സാഫ് എസ്‌ഐ അജി സാമുവല്‍ ലോക്കല്‍ പൊലീസിന് കൈമാറി.

രാത്രി ഒമ്പതു മണിയോടെയാണ് ഒരു ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പൊലീസിന്റെ പിടിയിലായത്. കൂടെയുണ്ടായിരുന്ന യുവാവ് പോലീസിനെ വെട്ടിച്ച് കടന്നു. കൊമ്പാടി ദാസ് ഭവനത്തില്‍ ഹരികൃഷ്ണന്‍ ആണ് പിടിയിലായത് . തീപ്പിനി സ്വദേശി ജെറി ആണ് രക്ഷപ്പെട്ടത്. ബൈപ്പാസിലെ രാമന്‍ ചിറയ്ക്ക് സമീപത്ത് നിന്നുമാണ ഡാന്‍സാഫ് ടീം ഇയാളെ പിടിച്ചത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *