പുതമൺ പാലം ഉടൻ പുനർ നിർമ്മിക്കുക

Crime
Print Friendly, PDF & Email

കോഴഞ്ചേരി–മേലുകര–റാന്നി ശബരിമല പാതയിലെ പുതമൺ പാലം ഉടൻ പുനർ നിർമ്മിക്കുക, നിലവിൽ ഉള്ള ഗാതാഗത സ്തഭനം പരിഹരിക്കുവാൻ താത്കാലിക പാലം എങ്കിലും നിർമ്മിക്കുക.

പുതമൺ പാലത്തിന്റെ തൂണുകൾ ഇരുത്തിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടതോടെ പ്രധാന പാതയായ റാന്നി – കോഴഞ്ചേരി റോഡിൽ ജനങ്ങളുടെ യാത്ര വഴിമുട്ടിയിരിക്കുകയാണ്. പണി എന്നു തുടങ്ങുമെന്ന് ആർക്കും ഉറപ്പില്ല. യാത്രക്കാർ ഏതൊക്കെ വഴികളിലൂടെ സഞ്ചരിക്കണമെന്ന് വ്യക്തമായ മാർഗനിർദ്ദേശവുമില്ല. വിദ്യാർത്ഥികൾ, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, മാർക്കറ്റുകളിലും മറ്റ് വിവിധ ആവശ്യങ്ങൾക്ക് റാന്നി, കോഴഞ്ചേരി ഭാഗത്തേയ്ക്ക് പോകേണ്ട നാട്ടുകാർ ഉൾപ്പെടെയുള്ളവർ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ് ളപ്പോൾ നിലവിലുള്ളത് …. ദയവായി ഈ പ്രശ്നത്തിന് പരിഹാരം ഉടൻ കാണണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.

@ അജി വാസുദേവൻ ,ചെറുകോൽ

Leave a Reply

Your email address will not be published. Required fields are marked *