പത്തനംതിട്ട: അമിതമായ നികുതിയിലൂടെ ജനങ്ങളെ വെല്ലുവിളിക്കുന്ന പരിപാടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്ന് കെ പി സി സി മെമ്പർ പി മോഹൻരാജ് പറഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ ജാസിം കുട്ടി, അഡ്വ റോഷൻ നായർ , സിന്ധു അനിൽ, രജനി പ്രദീപ്, സജി കെ സൈമൺ, എം. എ സിദ്ദീക്ക് , ഡോ എം എം പി ഹസൻ , പി കെ ഇക്ബാൽ ,സി കെ അർജുനൻ , എ അഷറഫ്, ഷാനവാസ് പെരിങ്ങമല, ജോസ് കൊടുന്തറ, അജിത് മണ്ണിൽ, ബിബിൻ ബേബി, അഫ്സൽ വി ഷേക്ക് , അഡ്വ ഷബീർ അഹമ്മദ്,അഖിൽ അഴൂർ,എം പി രാജു, .അശോകൻ പത്തനംതിട്ട , സജിനി മോഹൻ , മാത്യു കുട്ടി നിരവത്ത്, മഹാദേവൻ പിള്ള , അനിൽ വി കെ എന്നിവർ പ്രസംഗിച്ചു.


