ഇടുക്കി: ആറ് വർഷക്കാലമായി കേരളത്തിലെ യുവജനങ്ങൾക്ക് യാതൊരു സംഭാവനയും നല്കാത്ത യുവജന കമ്മിഷൻ ക്വട്ടേഷൻ കമ്മിഷനായി മാറിയെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ആരോപിച്ചു.
ആർവൈഎഫ് ജില്ലാ കൺവെൻഷൻ ആർ എസ് പി ജില്ലാ കമ്മിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചിന്ത ജറോമിന്റെ റിസോർട്ട് വാസം പുറത്തുവന്നതിന്റെ പ്രതികാരമാണ് കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്‌ഐ ഗുണ്ടകൾ തല്ലിച്ചതച്ചതെന്നും പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകാത്തത് ഉന്നത ഗൂഡാലോചനയുടെ ഭാഗമാണെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.
അജിമോൻ വർഗീസ് അധ്യക്ഷത വഹിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ: പി.പിപ്രകാശ്, ജി.ബേബി, സെബാസ്റ്റ്യൻ എസ് വിളക്കുന്നൻ, ആർ രഞ്ജിത്ത്, അജോ കുറ്റിക്കൻ, പി.ജെ ലൂക്കോസ്, ജി. മുരുകയ്യ,എം.എസ് ഷാജി, കെ. കെ ബാബു, കെ ബിനീഷ്, അൻജിത് ബാബു, ആർ മുരളി എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി പി.ബി ഷംസുദ്ദിനെയും സെക്രട്ടറിയായി ആർ. രഞ്ജിത്തിനെയും തെരഞ്ഞെടുത്തു.


