ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്

Pathanamthitta
Print Friendly, PDF & Email

അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് സെപ്തംബര്‍ എട്ടിന് രാവിലെ 10.30 ന് അഭിമുഖം നടത്തും. താത്പര്യമുളളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഹാജരാകണം. ഈ വിഷയത്തിലുളള ഒന്നാം ക്ലാസ് ബി ടെക് ബിരുദമാണ് കുറഞ്ഞ യോഗ്യത. എം ടെക്, അധ്യാപന പരിചയം എന്നിവ ഉളളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. എഐസിടിഇ പ്രകാരമുളള യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഫോണ്‍ : 04734 231776

Leave a Reply

Your email address will not be published. Required fields are marked *