ജീവിക്കാൻ ഭൂമിക്കായി തി​രു​വോ​ണനാ​ളി​ൽ പട്ടിണി സ​മ​രം

Pathanamthitta Politics
Print Friendly, PDF & Email

മ​ല്ല​പ്പ​ള്ളി: പെരുമ്പെട്ടി പ​ട്ട​യ​ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​നാ​സ്ഥ​യ്ക്കെ​തി​രേ പൊ​ന്ത​ൻ​പു​ഴ സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ട ഉ​പ​വാ​സ സ​മ​രം പെ​രു​മ്പെ​ട്ടി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്നു. വ​ന​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ൽ പെ​രു​മ്പെ​ട്ടി​യി​ൽ സ​ർ​ക്കാ​ർ പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​ത് 512 ക​ർ​ഷ​ക​രു​ടെ ഭൂ​മി​യാ​ണ്. പൊ​ന്ത​ൻ​പു​ഴ​യി​ൽ 688 ക​ർ​ഷ​ക​ർ​ക്കും പ​ട്ട​യം ല​ഭി​ക്കാ​നു​ണ്ട്. വ​നം വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് 2019 ൽ ​വ​ലി​യ​കാ​വ് വ​ന​ത്തി​ന്റെ അ​തി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ന​പ​രി​ധി​ക്കു പു​റ​ത്താ​ണെ​ന്നു തെ​ളി​ഞ്ഞ​താ​ണ്. എ​ന്നി​ട്ടും പ​ട്ട​യം ന​ൽ​കാ​നു​ള്ള ന​ട​പ​ടി അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു. ആ​ല​പ്ര വ​ന​ത്തി​ന്റെ അ​തി​ർ​ത്തി​പ​രി​ശോ​ധി​ക്കാ​ൻ 2020 ൽ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല.

ക​ർ​ഷ​ക​രു​ടെ ഭൂ​മി​യെ വ​ന​മാ​യി തെ​റ്റി​ദ്ധ​രി​ച്ചു ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട്‌ ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​ധാ​ര​ണ പു​നഃ​പ​രി​ശോ​ധി​ക്കാ​നാ​ണ്
സ​ർ​ക്കാ​ർ സ​ർ​വേ നി​ശ്ച​യി​ച്ച​ത്. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മ​മെ​ന്ന് സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. വ​ലി​യ​കാ​വ് – ആ​ല​പ്ര വ​ന​ഭൂ​മി​യു​ടെ ഉ​ട​സ്ഥ​ത സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​രും ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​മാ​യി ന​ട​ന്നു​വ​ന്ന കേ​സി​ൽ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ക്ക് അ​നു​വ​ദി​ച്ചു​കൊ​ണ്ട് 2018 ൽ ​ഹൈ​ക്കോ​ട​തി വി​ധി ഉ​ണ്ടാ​യി. ഈ ​വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ ന​ൽ​കി​യ കേ​സ് ഇ​പ്പോ​ൾ സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

വ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഭൂ​മി​യെ മാ​ത്രം ബാ​ധി​ക്കു​ന്ന ഈ ​കേ​സ് ക​ർ​ഷ​ക​രു​ടെ ഭൂ​മി​യെ​ക്കൂ​ടി ബാ​ധി​ക്കും എ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഷ്യം. 2018 ൽ ​ക​ർ​ഷ​ക​രു​ടെ ഭൂ​മി കേ​സി​ൻറെ പ​രി​ധി​യി​ൽ വ​രു​ന്നി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. വ​നം കേ​സി​ൻറെ ഒ​രു ഘ​ട്ട​ത്തി​ലും ക​ർ​ഷ​ക​ർ ത​ർ​ക്ക​ഭൂ​മി​യി​ൽ ഉ​ണ്ടെ​ന്ന് വ​നം​വ​കു​പ്പോ എ​തി​ർ ക​ക്ഷി​ക​ളോ വാ​ദി​ച്ചി​ട്ടി​ല്ല. ക​ർ​ഷ​ക​രു​ടെ പ​ട്ട​യാ​വ​കാ​ശം ത​ട​യാ​ൻ നി​ല​നി​ൽ​ക്കാ​ത്ത വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് സ​മ​ര​സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

സമരത്തിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ടു സുനിൽ ഇലന്തൂർ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ…

പണ്ടൊക്കെ തിരുവോണത്തിന് ആറന്മുളയിലെ സുബ്രഹ്മണ്യൻ മുസത് മാത്രമായിരുന്നു ഉണ്ണാവ്രതം ഇരുന്നത്. പക്ഷെ മുണ്ടയിൽ കോരൻ്റെ മോൻ മുഖ്യമന്ത്രി ആയപ്പോ കെ എസ് ആർ ടി സി പെൻഷൻകാർ, ഗവൺമെൻ്റാശുപത്രിയിൽ ഓപ്പറേഷൻ നടത്തിയപ്പോ കത്രിക ഫ്രീ ആയി വയറ്റിൽ തുന്നിക്കെട്ടി വച്ച പാവം സ്ത്രീ, വനം കൊള്ളക്കാർ പറ്റിച്ച പൊന്തൻപുഴ സമര സമിതി .. അങ്ങനെ എത്ര പട്ടിണി സമരങ്ങൾ !!? ഓണത്തിന് ശമ്പളവും പെൻഷനും അസ്വാൻസ് നൽകുന്നതും കേരള ചരിത്രത്തിലാദ്യമായി മുണ്ടയിൽ വിജയൻ മുടക്കി. പക്ഷെ ഭാര്യക്കും ഭർത്താവിനും നീന്തിക്കളിക്കാൻ ക്ലിഫ് ഹൗസിലെ കുളം വലുതാക്കി. അതിന് ആഴം കൂടി കൂട്ടിയാൽ കേരളം ഗതി പിടിക്കാൻ സാദ്ധ്യതയുണ്ടെന്ന് മറക്കുന്നില്ല. പിന്നെ മുണ്ടയിൽ കോരൻ്റെ മകൻ്റെ സുരക്ഷക്ക് ഒരു ബെറ്റാലിയൻ പൊലീസിനെ ക്കുടി ഏർപ്പാടാക്കി. കൊച്ചുമകനെ സ്കൂളിൽ വിടാൻ ഒരു ഇന്നോവയും രണ്ട് പൊലീസ് വണ്ടിയും വേറെ ! മാവേലിയോട് ഒരു പ്രാർത്ഥനയെ ഉള്ളു. മുണ്ടയിൽ ക്കാരുടെ യു എ ഈ ലെ ബിസിനസ് ഒക്കെ നന്നാക്കണേ. ഈ ഡി പിടിച്ചാ ജെയിലിൽ നല്ല ഫുഡ് കിട്ടണേ ..!?

Leave a Reply

Your email address will not be published. Required fields are marked *