ഖാദി സ്പെഷ്യല്‍ മേള: ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഓണത്തോട് അനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, കളക്ടറേറ്റില്‍ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ഖാദി സ്പെഷ്യല്‍ മേള ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. ‘ഓണം ഖാദി മേള 2023’ ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖാദി സ്പെഷ്യല്‍ മേളയില്‍ ഓഗസ്റ്റ് 28 വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ശതമാനം റിബേറ്റോടുകൂടി ഒരു ലക്ഷം രൂപ വരെ പലിശരഹിത ക്രഡിറ്റ് സൗകര്യം തുണിത്തരങ്ങള്‍ക്ക് ലഭ്യമാണ്. ചടങ്ങില്‍ ഖാദി ബോര്‍ഡ് പ്രൊജക്റ്റ് ഓഫീസര്‍ മനോജ് കുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എസ് പ്രദീപ്കുമാര്‍, ജൂനിയര്‍ സുപ്രണ്ടന്റ് എച്. ഷൈജു, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *