കോന്നി: ജനങ്ങൾ പ്രളയത്തിൽ ബുദ്ധിമുട്ടിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാഞ്ഞതിലുള്ള ജ്യാള്യത മറയ്ക്കാനാണ് കോന്നി എം എൽ എ യുടെ ശ്രമമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ പറഞ്ഞു. ജില്ലയിലെ മറ്റ് എം എൽ എ മാർ പ്രളയ ദുരിതരെ സംരക്ഷിക്കുവാൻ മാതൃകാപരമായി പ്രവർത്തിച്ചപ്പോൾ, രാഷ്ട്രീയ മുതലെടുപ്പിനാണ് കോന്നി എം എൽ എ ശ്രമിച്ചത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.സി വിഷ്ണുനാഥ് കോന്നി താലൂക്ക് ആഫീസിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ പങ്കെടുത്ത്, മികച്ച പ്രവർത്തനം എന്ന് വിലയിരുത്തിയ കോന്നി എം എൽ എ, 2018 ലെ പരാജയം മറച്ചുവെക്കാനാണ്, ഇത്തവണ ശക്തമായ ഇടപെടൽ നടത്തിയ മുഖ്യമന്ത്രി വി ഡി സതീശനെയും ചാർജുള്ള മന്ത്രി പി സി വിഷ്ണുനാഥിനേയും പഴിക്കാൻ ശ്രമിക്കുന്നത്.


