ഇഖ്റ കെയർ സലാല നൽകുന്ന നൗഷാദ് നാലകത്ത് മാനവികത അവാർഡ് സാമൂഹ്യ പ്രവർത്തകൽ റസ്സൽ മുഹമ്മദ് ഏറ്റ് വാങ്ങി. ദോഫാർ ലേബർ ഡിപ്പാർട്ട്ഡിപ്പാർട്ട്മെന്റ് ഡയറക്ടർ നായിഫ് അഹമ്മദ് ഷൻഫരിയും ദുബൈയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയും ചേർന്നാണ് അവാർഡ് നൽകിയത്. തുംറൈത്തിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ ടിസ രൂപീകരിക്കുന്നതിലും കെട്ടിപ്പടുക്കുന്നതിലും മുന്നിൽ നിന്നയാളാണ് റസ്സൽ. കൂടാതെ തുംറൈത്ത് ഇന്ത്യൻ സ്കൂൾ സ്ഥാപിക്കുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. സ്കൂൾ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
വ്യവസായ പ്രമുഖനും, സാമൂഹിക പ്രവർത്തകനും കോൺസുലാർ ഏജന്റും കൂടിയായ ഡോ. കെ. സനാതനന് നാല് പതിറ്റാണ്ട് കാലത്തെ സേവനം മുൻ നിർത്തി പ്രത്യേക അവാർഡും നൽകി ആദരിച്ചു . ലുബാൻ പാലസ് ഹാളിൽ നടന്ന പരിപാടിയിൽ ഹുസൈൻ കാച്ചിലോടി അദ്ധ്യ ക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദിക്ക് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അഷറഫ് താമരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഡോ. സാജിദ് മറുതോറ അതിഥികളെ പരിചപ്പെടുത്തി. രാഗേഷ് കുമാർ ജാ, നാസർ പെരിങ്ങത്തൂർ , സിജോയ് പേരാവൂർ, എ.പി കരുണൻ , പവിത്രൻ കാരായി , ഹേമ ഗംഗാധരൻ,റഷീദ് കൽപറ്റ, ഷജീർ ഖാൻ, ഷബീർ കാലടി, സി.വി സുദർശൻ, ജെ.വി.കെ നായർ, ഡോ:നിഷ്‌താർ, ബൈറ, ഇബ്രാഹിം വേളം , അബ്‌ദുൽ അസീസ് ബദർ സമ എന്നിവർ സംസാരിച്ചു.


