കൊച്ചിയിൽ ചങ്ങനാശേരിക്കാരി യുവതിയെ കുത്തിക്കൊന്നു ; ജീവനക്കാരൻ നൗഷിദ് അറസ്റ്റിൽ

Crime Eranakulam
Print Friendly, PDF & Email

കൊച്ചി – കലൂരിൽ യുവതിയെ കുത്തിക്കൊന്ന ഹോട്ടൽ കെയർടേക്കറായ യുവാവ്‌ അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ്‌ (27) കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി നൗഷീദാണ്‌ (30) അറസ്റ്റിലായത്. കലൂർ പൊറ്റക്കുഴി റോഡിലെ മസ്‌ജിദ്‌ ലെയ്‌നിൽ ഓയോ ഹോട്ടലിലെ മുറിയിൽ ബുധൻ രാത്രി 10.30നാണ്‌ സംഭവം. ഇവിടെ കെയർടേക്കറായ നൗഷീദ്‌ തർക്കത്തിനിടെ രേഷ്‌മയെ കുത്തുകയായിരുന്നുവെന്ന്‌ എറണാകുളം നോർത്ത്‌ പൊലീസ്‌ പറഞ്ഞു. കഴുത്തിന്‌ കുത്തേറ്റ രേഷ്‌മ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. രേഷ്മ എറണാകുളത്ത്‌ ലാബ് അറ്റെൻഡറായി ജോലി ചെയ്യുകയായിരുന്നു.

കൊലപാതക കാരണം വ്യക്തമല്ല. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷീദ് പറയുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്നുവർഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടുദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ്‌ ആദ്യം പറഞ്ഞത്‌. പിന്നീട്‌ രേഷ്‌മ ബുധനാഴ്‌ചയാണ്‌ കൊച്ചിയിലേക്ക്‌ വന്നതെന്നും പറഞ്ഞു. ഹോട്ടലിലെ മറ്റൊരു ജീവനക്കാരനാണ്‌ കൺട്രോൾ റൂമിൽ വിവരമറിയിച്ചത്‌. തുടർന്ന് പൊലീസെത്തി നൗഷീദിനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യംചെയ്യൽ തുടരുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *