മഞ്ഞപ്പിത്തം ബാധിച്ച് മലയാളി വിദ്യാര്‍ഥി പഞ്ചാബില്‍ വെച്ച് മരിച്ചു

Pathanamthitta
Print Friendly, PDF & Email

ചിറ്റാര്‍: പഞ്ചാബില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. കിടങ്ങില്‍ എ.കെ സജിയുടെ മകന്‍ മുഹമ്മദ് സിറാജ് (22) ആണ് മരിച്ചത്. ഫോറന്‍സിക് സയന്‍സ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തി ചികില്‍സ നടത്തി കഴിഞ്ഞ മാസം 18 നാണ് തിരികെ മടങ്ങിയത്. മരണ വാര്‍ത്തയറിഞ്ഞ് നാട്ടിലുള്ള ബന്ധുക്കള്‍ പഞ്ചാബിലേക്ക് തിരിച്ചിട്ടുണ്ട്. കബറടക്കം പിന്നീട്. മാതാവ്: അബീഷ പി എം. സഹോദരന്‍: മുഹമ്മദ് സിയാദ്.

Leave a Reply

Your email address will not be published. Required fields are marked *