എടത്വ : അഗതികൾക്ക് സ്നേഹ വിരുന്ന് ഒരുക്കുവാൻ തലവടി ചുണ്ടൻ വള്ളം സമിതി ഭാരവാഹികൾ എടുത്ത സമാനതകളില്ലാത്ത പ്രയത്നം അഭിനന്ദനം അർഹിക്കുന്നതായി റെജി ചെറിയാൻ എംഎൽഎ പറഞ്ഞു. തലവടി ചുണ്ടൻ വള്ളം സമിതി, തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻന്റെയും (‘ടോഫാ’) സംയുക്ത ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ചിന്റെ ഭാഗമായിട്ട് ആദ്യഘട്ടം 6 അഗതി മന്ദിരങ്ങളിൽ അന്നദാന പദ്ധതി നടപ്പിലാക്കിയതായി പ്രസിഡൻ്റ് റിക്സൺ എടത്തിൽ, സെക്രട്ടറി അരുൺ പുന്നശ്ശേരിൽ, ട്രഷറാർ ഷിക്കു കുര്യൻ എന്നിവർ അറിയിച്ചു.
അന്നദാന വിതരണോദ്ഘാടനം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് ജോജി ജെ വൈലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് മുഖ്യ സന്ദേശം നല്കി. ജോ .സെക്രട്ടറി ഡോ ജോൺസൺ വി ഇടിക്കുള, ടീം മാനേജർ ജോമോൻ ചക്കാലയിൽ, വിൻസൺ പൊയ്യാലുമാലിൽ, ബിനോയി മംഗലതാടിൽ , ലിജു വർഗ്ഗീസ് , ജേക്കബ് സി മാത്യൂ,ഷിനു ദിവാകരൻ,പ്രദീപ് കുറുന്തോട്ടക്കൽ,ജേക്കബ് സി ചാക്കോ, ഗോകുൽ കൃഷ്ണ എന്നിവർ നേതൃത്വം നല്കി.

അസോസിയേഷൻ ഓഫ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഓർഗനൈസേഷൻസ് ഓഫ് കേരളയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹരിപ്പാട് ഭക്ഷണ അലമാരയിൽ ഭക്ഷണ പൊതി നിറച്ചു.രക്ഷാധികാരി ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അഡ്വ കെ സുഭാഷ് , സെക്രട്ടറി സുന്ദരം പ്രഭാകരൻ,ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ പിള്ള,അംഗങ്ങളായ ഫ്രാൻസിസ് പണിക്കർ,സുമേഷ് എന്നിവർ നേതൃത്വം നല്കി.അമ്പലപ്പുഴ സ്നേഹ വീട് അഭയ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഡയറക്ടർ ആരിഫ് അടൂർ ,എടത്വ സേവാ നിവാസ് കേന്ദ്രത്തിൽ ഡയറക്ടർ സിസ്റ്റർ ആനി പുതിയാത്ത്,എടത്വ മഹാ ജൂബിലി ഡയാലിസിസ് സെന്ററിൽ സിസ്റ്റർ ലീമാ റോസ്, വീയപുരം ഗാന്ധിഭവൻ കേന്ദ്രത്തിൽ ഷെമീർ എന്നിവർ തലവടി ചുണ്ടൻ വള്ളം സമിതി ഭാരവാഹികളിൽ നിന്ന് അഗതികൾക്ക് ഉള്ള ഭക്ഷണം സ്വീകരിച്ചു.
തിരുവല്ല അഭയ ഭവനിൽ നടന്ന സമാപന സമ്മേളനം തിരുവല്ല മുൻ ആർ ഡി ഒ: പി.ഡി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്
റ്റി.സി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അഭയ ഭവൻ സെക്രട്ടറി പ്രൊഫ.ഫിലിപ്പ്.എൻ തോമസ്, വള്ളം സമിതി ജോ. സെക്രട്ടറി ഡോ ജോൺസൺ വി ഇടിക്കുള എന്നിവർ പ്രസംഗിച്ചു.
2023 പുതുവത്സര ദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടന് നിലവിൽ അഞ്ഞൂറിലധികം ഓഹരി ഉടമകൾ ഉണ്ട്.


