ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെയും തിരുവല്ല ക്ഷീരവികസന യൂണിറ്റിന്റെയും കടപ്ര ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാൽഗുണ നിയന്ത്രണ ബോധവത്ക്കരണ പരിപാടി കടപ്ര ക്ഷീരസംഘം ഹാളിൽ നടന്നു. ബോധവത്ക്കരണ പരിപാടി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ അധ്യക്ഷത വഹിച്ചു. പാൽഗുണമേന്മ ബോധവൽക്കരണ സെമിനാർ ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ ഒ.ബി മഞ്ജുവും ക്ഷീരവികസന വകുപ്പ് പദ്ധതികളെ സംബന്ധിച്ച് തിരുവല്ല യൂണിറ്റ് ക്ഷീരവികസന ഓഫീസർ എസ്. കീർത്തിയും വിശദീകരിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വിജി നൈനാൻ, കടപ്ര ക്ഷീരസംഘം പ്രസിഡന്റ് തോമസ് പി. ഏബ്രഹാം, സെക്രട്ടറി കെ.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *