ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ സ്‌കൂൾ തല പ്രവർത്തനോത്ഘാടനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മാർത്തോമാ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് 2026 മാർച്ചിൽ പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ നേടിയ എസ് പി സി കേഡറ്റുകൾക്കുള്ള അനുമോദനവും, ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ സ്‌കൂൾ തല പ്രവർത്തനോത്ഘാടനവും എസ് പി സി ജില്ലാ നോഡൽ ഓഫിസർ, അഡീഷണൽ എസ് പി വിജയൻ റ്റി. ബി. ഉദ്ഘാടനം ചെയ്തു. യുവ തലമുറയുടെ രാഷ്ട്രത്തോടുള്ള കടമ, നിയമങ്ങൾ അനുസരിക്കേണ്ടതിന്റെ ആവശ്യകത, സുരക്ഷിതമായ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം ലഹരി വസ്തുക്കളിൽ നിന്ന് വിട്ട് നിൽക്കേണ്ടതിന്റെ ആവശ്യകത എന്നിവ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഡി.എസ്.പി. ഊന്നി പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഹേമ മേരിമാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ കൗൺസിലർ സി.കെ അർജുനൻ, പി.റ്റി.എ. പ്രസിഡന്റ് അഡ്വ.ജോൺ പോൾ മാത്യു, ലോക്കൽ മാനേജർ റവ. സോജു എം തോമസ് , ഗാർഡിയൻ എസ് പി.സി. പ്രസിഡന്റ് റവ. ജേക്കമ്പ്ജോൺ വി, എസ്.പി.സി അഡി നോഡൽ ഓഫീസർ സുരേഷ് കുമാർ ജി, ഹെഡ് മിസ്ട്രസ് ഷീജ ബേബി, സി.പി.ഒ മിന്റോ വി.റ്റി,എ.സി.പി. ഓ മേരി മത്തായി, ഡി.ഐ രാജേഷ്.കെ, കുമാരി ക്യഷ്ണേന്ദു രാജേഷ് എന്നിവർ പ്രസംഗിച്ചു. A+ നേടിയ കേഡറ്റുകൾക്ക് മെമ്മന്റോയും, സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ നേടിയ എസ് പി സി കേഡറ്റുകൾക്കുള്ള അനുമോദനവും, ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ സ്‌കൂൾ തല പ്രവർത്തനോത്ഘാടനവും എസ് പി സി ജില്ലാ നോഡൽ ഓഫിസർ, അഡീഷണൽ എസ് പി വിജയൻ റ്റി. ബി. ഉദ്ഘാടനം ചെയ്യുന്നു .

Leave a Reply

Your email address will not be published. Required fields are marked *