തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മെയ് 25 മുതൽ നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോർഡ് പെൻഷൻ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശനും അറിയിച്ചു. നിലവിൽ 2000 രൂപയാണ് ക്ഷേമ പെൻഷൻ. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുന്നത്. പെൻഷൻ 3000 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2011 – 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി വർദ്ധിപ്പിച്ചാണ് ക്ഷേമ പെൻഷൻ 2000 രൂപയാക്കിയത്. 3000 രൂപയിലേക്ക് എന്നത്തേക്ക് എത്തുമെന്ന അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ മുഖ്യമന്ത്രി വാക്ക് പാലിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.


