സി.പി.ആർ.കൊടുക്കേണ്ട രീതി, ചൂടും, മഴയും, പാമ്പും ; ബോധവത്കരണ ക്ലാസ്സ്

Pathanamthitta
Print Friendly, PDF & Email

ഇലന്തൂർ – ഹൃദ്രോഗങ്ങളും മറ്റും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സി.പി.ആർ.കൊടുക്കേണ്ട രീതി എല്ലാവരും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ചൂടും, മഴയും, പാമ്പും കാലാവസ്ഥ വ്യതിയാനത്തിൽ വലിയ പ്രശ്‌നമാകുന്ന സാഹചര്യത്തിൽ നാം അറിയേണ്ടതും, ശ്രദ്ധിക്കേണ്ടതുമായ നിരവധി കാര്യങ്ങൾ ഉണ്ട്. ഇവയുമായി ബന്ധപ്പെട്ട ക്ലാസ്സ് ഇടപ്പരിയാരം വാർഡ് എ.ഡി.എസി . ൻ്റെ നേതൃത്വത്തിൽ ഇടപ്പരിയാരം ജനകീയ വായനശാലയിൽ വെച്ച് നടന്നു.

വാർഡ് മെമ്പർ കെ.ജി.റെജി പരിപാടി ഉദ്ഘാടനം ചെയ്തു.എ.ഡി.എസ്.ചെയർ പേഴ്‌സൺ ശ്രീകലാ റെജി അദ്ധ്യക്ഷത വഹിച്ചു.ഇലന്തൂർ സി.എച്ച്.എസ്.ലെ എം.എൽ.എസ്. പി. അഞ്ചു റ്റി.നായർ ക്ലാസ്സിന് നേതൃത്വം നൽകി.ആശാവർക്കർ ബിന്ദു രഘു,രാധാമണി,ജ്യോതി ലക്ഷ്മി,ശ്യാമള കെ,സുജ എസ്.,വത്സല രവീന്ദ്രൻ,ബിന്ദു വിനോദ്,ബിന്ദു അനിൽകുമാർ,സിന്ധു സുരേഷ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ:
ഇടപ്പരിയാരം ജനകീയ വായനശാലയിൽ കൂടുംബശ്രീ എ.ഡി.എസി.ൻ്റെ നേതൃത്വത്തിൽ നടത്തിയ ആരോഗ്യ ബോധവത്കരണ ക്ലാസ്സിന് ഇലന്തൂർ സി.എച്ച്.എസ് .ലെ എം.എൽ.എസ്.പി.അഞ്ചു റ്റി.നായർ നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *