വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട പരിശീലനം നാളെ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട പരിശീലനം മെയ് രണ്ടിന് കലക്ടറേറ്റിൽ നടക്കും. വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണലിന് നിയോജകമണ്ഡലങ്ങളിൽ 14 വീതം ടേബിളാണുള്ളത്. ഓരോ കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ് , മൈക്രോ ഒബ്‌സർവർ എന്നിവരുണ്ടാകും. തപാൽ വോട്ട് എണ്ണുന്നതിന് തിരുവല്ല, ആറന്മുള, കോന്നി, അടൂർ എന്നിവിടങ്ങളിൽ ഒമ്പതും റാന്നിയിൽ ഏഴും ടേബിളുണ്ട്. ഓരോ കൗണ്ടിംഗ് സൂപ്പർവൈസർ, മൈക്രോ ഒബ്‌സർവർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവർ മേൽനോട്ടം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *