കല്ലേലിക്കാവിൽ പത്താമുദയ മഹോത്സവം : എട്ടാം ഉത്സവം ഭദ്രദീപം തെളിയിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവയുമായി ബന്ധപ്പെട്ട എട്ടാം ഉത്സവം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം എസ്സ്. സന്തോഷ്‌ കുമാർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, വനം വകുപ്പ് ജീവനക്കാരൻ ഷൈൻ, സാമൂഹിക പ്രവർത്തകൻ സുബിൻ എന്നിവർ ഉത്സവ ആശംസകൾ നേർന്നു. കല്ലേലിക്കാവ് പ്രസിഡന്റ് അഡ്വ. സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാബു കുറുമ്പകര നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *