കുമ്പനാട്: മാർ ക്രിസോസ്റ്റം ഫെലോഷിപ്പ് മിഷൻ ആശുപത്രിക്ക് മൈലപ്ര ശാലേം മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധനരായ രോഗികൾക്കുള്ള നൂറ് സൗജന്യ ഡയാലിസിസ് കിറ്റുകൾ കൈമാറി. ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ റവ തോമസ് ജോൺ ഇലന്തൂർ സൗജന്യ ഡയാലിസിസ് കിറ്റുകൾ ഏറ്റുവാങ്ങി. മൈലപ്ര ശാലേം മാർത്തോമ്മാ ഇടവക വികാരി റവ. അജിത്ത് ഈപ്പൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ട്രഷറാർ ജോർജ് വി സക്കറിയ, സുബിൻ നീറുംപ്ലാക്കൽ, ഇടവക ഭാരവാഹികളായ ഷിബു പി ജോർജ്, ടോബി ജോൺ വർഗീസ്, ഷാജി ജോൺ, ആൽബിൻ നെൽസൺ, വി കെ തോമസ്, ഗ്രേസി തോമസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: മൈലപ്ര ശാലേം മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധനരായ രോഗികൾക്കുള്ള നൂറ് സൗജന്യ ഡയാലിസിസ് കിറ്റുകൾ കുമ്പനാട് മാർ ക്രിസോസ്റ്റം ഫെലോഷിപ്പ് മിഷൻ ആശുപത്രിക്ക് ഇടവക വികാരി റവ. അജിത്ത് ഈപ്പൻ തോമസ് കൈമാറുന്നു.


