പന്തളം – പെരുംമ്പുളിക്കൽ മൈനാപ്പള്ളി ദിലീപ് ഭവനം ദാമോദരൻ [65] ആണ് പറന്തൽ ജംഗ്ഷന് സമീപമുള്ള വയലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ 13 മുതൽ ഇയാളെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായിരുന്നു. പന്തളം പോലീസ് മേൽ നടപടി സ്വീകരിച്ചു.
ഭാര്യ: പൊന്നമ്മ. മക്കൾ: ദീപ, ദിലീപ്. മരുമകൻ: വിശാവ്


