ഇൻസ്റ്റാഗ്രാം വഴി മറ്റൊരു പേരിൽ പരിചയപ്പെട്ട് വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം ; പ്രതി ഏനാത്ത് പോലീസിന്റെ പിടിയിൽ

Crime
Print Friendly, PDF & Email

അടൂർ – ഇൻസ്റ്റാഗ്രാം വഴി മറ്റൊരു പേരിൽ പരിചയപ്പെട്ടു, പ്ലസ് വൺ വിദ്യാർഥിനിയുടെ നഗ്ന ഫോട്ടോകൾ നിർബന്ധിച്ച് ഇൻസ്റ്റാഗ്രാം വഴി അയച്ചു തരാൻ ആവശ്യപ്പെടുകയും, കുട്ടിയെ ദുരുദ്ദേശത്തോടെ നിർബന്ധിച്ച് അഴീക്കൽ ബീച്ചിലേക്ക് കടത്തിക്കൊണ്ടു പോവുകയും ചെയ്ത കേസിൽ പാലക്കാട് കോങ്ങാട് സ്വദേശിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചെറായ വിറ്റിസി കോങ്ങാട് എന്ന സ്ഥലത്ത് വെള്ളാരം കല്ലിങ്കൽ വീട്ടിൽ മുഹമ്മദ് സാദിഖ് (23) ആണ് അറസ്റ്റിലായത്. കേസ് രജിസ്റ്റർ ചെയ്ത ഏനാത്ത് പോലീസ് രണ്ടുവർഷത്തോളമായി ബോബി എന്ന പേരിൽ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്ന ഇയാളെ പാലക്കാട് നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്‌ഐമാരായ വിഷ്ണു , സുരേഷ് കുമാർ, എസ്.സി.പി.ഒ സുനിൽ, സിസി.പി.ഓ മാരായ അനൂപ് , മഹേഷ്‌ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *