പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ.
*ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഹിയറിങ് ജൂൺ 21 ന്
ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജന കരട് നിർദ്ദേശങ്ങളിൽ ഡീലിമിറ്റേഷൻ കമ്മിഷന് ജില്ലയിൽ നിന്ന് പരാതി സമർപ്പിച്ചവർക്കുള്ള ഹിയറിംഗ് ജൂൺ 21 ന് രാവിലെ ഒമ്പത് മുതൽ തിരുവനന്തപുരം തൈക്കാട് പിഡബ്ലുഡി റെസ്റ്റ് ഹൗസിൽ നടക്കും. പത്തനംതിട്ടയിൽ നിന്ന് 47 പരാതികളാണ് ലഭിച്ചത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് പരാതികളൊന്നും ലഭിച്ചില്ല.
ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡീലിമിറ്റേഷൻ കമ്മിഷൻ ഹിയറിംഗ് നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഹിയറിംഗാണ് ജൂൺ 21 ന് നടക്കുന്നത്.
131 ബ്ലോക്ക് പഞ്ചായത്തുകളിലായി 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് പരാതികൾ ലഭിച്ചില്ല. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മിഷൻ നേരിൽ കേൾക്കുക.
*സ്പോട്ട് അഡ്മിഷൻ
ആറന്മുള സഹകരണ പരിശീലന കോളജിൽ ജെഡിസി കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. ഫോൺ: 9447654471, 9447863032
*മസ്റ്ററിംഗ്
ചെന്നീർക്കര ഗ്രാമപഞ്ചായത്ത് 2024 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷാ പെൻഷൻ ലഭിച്ചവർ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുളള കാലയളവിനുളളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0468 -2350316.
.*അപേക്ഷ ക്ഷണിച്ചു
കോന്നി എലിമുളളുംപ്ലാക്കൽ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് ജൂണിൽ ആരംഭിക്കുന്ന പിജിഡിസിഎ (ഒരുവർഷം), ഡിസിഎ (ആറുമാസം), ഡേറ്റ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടമേഷൻ (ഒരുവർഷം) സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ഇൻഫർമേഷൻ സയൻസ് (ഒരു സെമസ്റ്റർ) എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. എസ് സി /എസ് ടി /ഒഇസി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം. ഫോൺ : 9645127298, 8547005074.
*തേക്കുതൈ വിൽപ്പനയ്ക്ക്
പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ ഉൽപ്പാദിപ്പിച്ച തേക്കുതൈകൾ പത്തനാപുരം-കലഞ്ഞൂർ വാഴപ്പാറയിലെ ജില്ലാ നഴ്സറിയിൽ വിലയ്ക്ക് ലഭ്യമാണ്. ഫോൺ : 8547603707, 7907138371.
*ദർഘാസ്
റാന്നി എം.സി.സി.എം താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ ഗ്യാസ് സപ്ലൈ ചെയ്യുന്നതിന് നിർമാതാക്കൾ/വിതരണക്കാരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂലൈ ഒന്ന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോൺ : 9188522990.
*ഒറ്റത്തവണ ധനസഹായം
ജില്ലയിൽ അസംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികൾക്ക് ജോലിക്കിടയിലുണ്ടാകുന്ന സ്ഥിരവും പൂർണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാൻസർ, ട്യൂമർ, വൃക്ക, ഹൃദയം സംബന്ധമായ രോഗങ്ങൾ എന്നിവയാൽ ദുരിതമനുഭവിക്കുന്നവർക്ക് ഒറ്റത്തവണ ധനസഹായം അനുവദിക്കും. ഫോം ഒന്ന് അപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, വാർഡ് മെമ്പർ / കൗൺസിലറുടെ കത്ത്, ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് ഉൾപ്പെടെ ജൂൺ 21 ന് മുമ്പായി അടുത്തുള്ള അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ നൽകണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. മുമ്പ് ധനസഹായം ലഭിച്ചവർ അപേക്ഷിക്കരുത്. ഫോൺ – 04682 2222234.
*കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെൽട്രോൺ നോളജ് സെന്ററിൽ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റാ എൻട്രി, ടാലി എംഎസ് ഓഫീസ്, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 0469 2961525, 8281905525.
*വ്യക്തിഗത ആനുകൂല്യ വിതരണം
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷാ ഫോം പഞ്ചായത്ത് ഓഫീസ്, വാർഡ് അംഗങ്ങൾ മുഖേന ജൂൺ 17 മുതൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.


