എന്നെ എവിടെച്ചെന്നാലും സ്വീകരിക്കുന്ന ബിജെപിയോടൊപ്പം ഇനി ഞാൻ ; മറിയക്കുട്ടി ബിജെപിയിൽ ചേർന്നു,

Kerala Idukki
Print Friendly, PDF & Email

തൊടുപുഴ – ഇന്ന് തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി സമരം നടത്തി ശ്രദ്ധനേടിയ അടിമാലി ഇരുന്നൂറേക്കര്‍ പൊന്നുരുത്തുംപാറയില്‍ മറിയകുട്ടി അന്ന് വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും, പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള എണ്‍പത്തെട്ടുകാരിയായ മറിയക്കുട്ടിയുടെ പരമാര്‍ശങ്ങള്‍ പിന്നീടും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ വിവിധ സമരവേദികളിലും മറിയക്കുട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ കെപിസിസി മറിയക്കുട്ടിക്ക് വീടും നിർമ്മിച്ച് നല്‍കി. ഇനി ബിജെപിക്കാർ മാറിയക്കുട്ടിക്ക് എന്താണ് നൽകുന്നതെന്ന് കാത്തിരുന്നു കാണാം.

ജൂലായില്‍ കെപിസിസി പ്രസിഡന്റായിരുന്ന കെ.സുധാകരന്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്. ഭിക്ഷാപാത്രവുമായി സമരം നടത്തിയതിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മറിയക്കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കാത്ത പെന്‍ഷന്‍ മറിയക്കുട്ടിക്ക് അദ്ദേഹം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് എതിരായ പ്രചരണത്തിനും മറിയക്കുട്ടി രംഗത്തിറങ്ങിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പിലും മറിയക്കുട്ടി താരമാകാനാണ് സാദ്ധ്യത.

Leave a Reply

Your email address will not be published. Required fields are marked *