ലോകാരോഗ്യ ദിനാചരണം : പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം

Health
Print Friendly, PDF & Email

പത്തനംതിട്ട – ലോകാരോഗ്യദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പന്തളം കുരമ്പാല സെന്റ്‌മേരീസ് മലങ്കര കത്തോലിക്കാപള്ളി ഓഡിറ്റോറിയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നഗരസഭാ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം)ഡോ. എൽ. അനിതകുമാരി മുഖ്യപ്രഭാഷണവും ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഒ എൽ ശ്രുതി വിഷയാവതരണവും നടത്തി. നഗരസഭാ വൈസ്‌ചെയർ പേഴ്‌സൺ രമ്യ ,ആരോഗ്യ വികസന സമിതി ചെയർമാൻ അഡ്വ. രാധാകൃഷ്ണനുണ്ണിത്താൻ, ജില്ലാ ആർ.സി.എച്ച്ഓഫീസർ ഡോ. കെ.കെ ശ്യാംകുമാർ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എസ്.ശ്രീകുമാർ, സിഡിപി ഒ.അജിത , സിഡിഎസ്‌ചെയർ പേഴ്‌സൺ രാജലക്ഷ്മി, ഡിപി എച്ച്.എൻ സി.എ അനില കുമാരി, വാർഡ്കൗൺസിലർമാർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

അമ്മയുടെയും നവജാതശിശുക്കളുടെയും ആരോഗ്യമായിരുന്നു വിഷയം.
‘കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിതകരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തെരഞ്ഞെടുക്കാം’ വിഷയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പ്രസവത്തോട് അനുബന്ധിച്ചുള്ള അമിതരക്തസ്രാവം, രക്താതിമർദ്ദം, അണുബാധ, കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം തുടങ്ങിയവ കണ്ടെത്താനും അപകടം സംഭവിച്ചാൽ ചികിത്സ നൽകി അമ്മയുടെയും കുഞ്ഞിന്റെയും ജീവന്റെ സംരക്ഷണവും ഉറപ്പു വരുത്തണം. സെമിനാർ , ഭക്ഷ്യ മേള, ആരോഗ്യ സന്ദേശ റാലി , ക്ലാസുകൾ, ഫ്‌ളാഷ്‌മോബ്, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *