വാട്ട്സാപ്പിൽ സൂചന നൽകി യുവതി കടലിൽ ചാടി മരിച്ച നിലയിൽ

Kannur Kerala
Print Friendly, PDF & Email

കണ്ണൂർ: വിനോദസഞ്ചാരകേന്ദ്രമായ പയ്യാമ്പലത്ത് ബേബി ബീച്ചിനടുത്ത് ജൂവലറി ജീവനക്കാരിയായ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. താവക്കര അഞ്ചുകണ്ടി സ്വദേശിനി റോഷിതയാണ് കടലിൽ ചാടിയത്. ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

യുവതി കടലിൽ ചാടിയെന്ന വിവരം അറിഞ്ഞ് കേരളാ കോസ്റ്റൽ പൊലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചൽ നടത്തിയിരുന്നു. കണ്ണൂരിലെ ജൂവലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. വാട്‌സ്ആപ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന സൂചന നൽകിയ ശേഷമാണ് റോഷിത കടലിൽ ചാടിയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *