ആദരാഞ്ജലികൾ 🌹
മേൽപ്പാടം ചുണ്ടൻ വള്ള സമിതിയുടെ ട്രഷററും ഇന്ത്യൻ കയാക്കിങ് താരവുമായിരുന്ന *ശ്രീ. ഷിബു തോമസ് കറുകയിൽ നിര്യാതനായി
ആലപ്പുഴ – മേൽപ്പാടം ചുണ്ടൻ വള്ള സമിതിയുടെ ട്രഷററും ഇന്ത്യൻ കയാക്കിങ് താരവുമായിരുന്ന *ശ്രീ. ഷിബു തോമസ് കറുകയിൽ* പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് ഇന്ന് (16.03.2025) പകൽ 11.00 മണിയോടെ നിര്യാതനായ വിവരം വ്യസന സമേതം എവരെയും അറിയിച്ചു കൊള്ളുന്നു. ശവസംസ്ക്കാര ചടങ്ങുകൾ പിന്നീട് അറിയിക്കുന്നതാണ്.
അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം മേൽപ്പാടം ചുണ്ടൻ വള്ള സമിതിയ്ക്കും ഈ നാടിനും തീരാനഷ്ടം ആണ്. അദ്ദേഹത്തിന്റെ കുടുംബങ്ങൾക്കുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു. 1987 ആരംഭിച്ച, നാഷണൽ സ്പോർട്സ് അതോറിറ്റി ആലപ്പുഴ സെന്ററിലെ ആദ്യ ബാച്ചുകാരനായ ഷിബു തോമസ് 1987കേരളത്തിൽ വച്ചു നടന്ന നാഷണൽ ഗെയിംസ് സ്വർണമെഡൽ ജേതാവും, 1988,1989കശ്മീരിലെ ശ്രീനഗറിൽ വച്ചു നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കുകയും. 1988 ഇന്തോനേഷ്യയിലെ ജാക്കാർത്തായിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ദേശീയ ടീമിനായി പങ്കെടുക്കുകയും ചെയ്തിട്ടുള്ളതാണ്. നീരേറ്റുപുറം കെ.സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേള സംഘാടക സമിതിയുടെ ആദരാഞ്ജലികൾ🌹


